അണ്ണാന്റെ ചിലയ്ക്കലിനും
പ്രാവിന്റെ കുറുകലിനുമിടയില്
ഒരു മഴു
തത്തയുടെ ചിറകുകള്ക്കും
തേരട്ടയുടെ കാലുകള്‍ക്കുമിടയില്‍
ഒരു മഴു
കുരുവിയുടെ കൂടിനും
ചില്ലയിലെ കൂമ്പിനുമിടയില്
ഒരു മഴു
മനസ്സിലെ മഴയ്ക്കും
മാനത്തെ മേഘങ്ങള്ക്കുമിടയില്
ഒരു മഴു
വിതയ്ക്കുംകൊയ്ത്തിനുമിടയില്
കര്‍മ്മത്തിനും സ്വര്‍ഗ്ഗത്തിനുമിടയില്‍
കാമുകനും കാമുകിക്കുമിടയില്‍
ഒരു മഴു
മരത്തിനും മഴുവിന്നുമിടയില്,
ജീവിതം.